KeralaNEWS

14 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതികളെ പോലീസ് പിടികൂടി

ഹരി മരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ കല്‍പകഞ്ചേരി സ്വദേശികളെ പോലീസ് നാടകീയമായി പിടികൂടി. ആറ്റുപുറത്ത് മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് ആഷിഖ് എന്നിവരെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടന്ന പ്രതികളെ വിദേശ മലയാളികളുടെയും വിവിധ സംഘടനകളുടേയും സഹായത്തോടെയാണ് പോലീസിന് കണ്ടെത്താനായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് ലഹരി മരുന്ന് നല്‍കി ആദ്യം പീഡിപ്പിക്കുകയും ചെയ്തത് ഇക്ബാലാണ്. പിന്നീടാണ് സുഹൃത്ത് ആഷിഖ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്.

സംഭവത്തില്‍ പോലീസ് കേസ് എടുത്തതോടെ പ്രതികളിരുവരും ചെന്നൈ വഴി ദുബായിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവരുടേയും പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടു. മറ്റ് വഴികളിലൂടെയും പ്രതികളിലേക്ക് എത്താന്‍ പോലീസ് ശ്രമിച്ചിരുന്നു. ഇതിനിടെയില്‍ ദുബായിലുള്ള ഒരു കമ്പിനിയില്‍ ഇരുവരും വേഷം മാറി ജോലിക്ക് കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ മലയാളികളായ ചിലര്‍ ഇവരെ തിരിച്ചറിയുകയായിരുന്നു. ഇതോടെ പ്രതികളെ പറ്റിയുള്ള വിവരം ഇവര്‍ പോലിസിനു കൈമാറുകയായിരുന്നു. കരിപ്പൂര്‍ വിമാനത്തിലെത്തിയ പ്രതികളെ പുറത്തിറങ്ങിയ ഉടനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ മറ്റൊരു പ്രതി കൂടിയുണ്ടെന്നും ഉടന്‍ തന്നെ ആ പ്രതിയെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker