NewsThen Special

വർക്കല പിടിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത് സ്വന്തമായി വീടില്ലാത്ത സ്ഥാനാർഥിയെ, ഷഫീറിന്റെ ജീവിതകഥ നിരവധി പേർക്ക് പ്രചോദനം-സ്ഥാനാർഥി പരിചയം – video

വിതുര ഗ്രാമ പഞ്ചായത്തിലെ ചെറ്റച്ചൽ എന്ന സ്ഥലത്ത് ഒരു ടാപ്പിംഗ് തൊഴിലാളിയുടെ മകൻ ആയിട്ടാണ് ഷഫീറിന്റെ ജനനം

വർക്കലയിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ. ബി ആർ എം ഷഫീറിനെ കുറിച്ചാണ് ഇന്ന് സ്ഥാനാർഥി പരിചയം. വർക്കലയിലെ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജീവിതരേഖ ഒന്ന്‌ പരിശോധിക്കുകയായിരുന്നു .ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്ത് നിന്ന് പഠിച്ച് എൽ എൽ ബി ബിരുദം നേടാനായ ഷഫീറിന് ഇപ്പോഴും സ്വന്തമായി ഒരു വീടില്ല എന്നതാണ് വാസ്തവം.ഷഫീറിന്റെ ജീവിത പോരാട്ടം ഏവർക്കും പ്രചോദനമാകുന്ന ഒരു കഥ കൂടിയാണ്.

വിതുര ഗ്രാമ പഞ്ചായത്തിലെ ചെറ്റച്ചൽ എന്ന സ്ഥലത്ത് ഒരു ടാപ്പിംഗ് തൊഴിലാളിയുടെ മകൻ ആയിട്ടാണ് ഷഫീറിന്റെ ജനനം. ബാല്യകാലത്ത് ടാപ്പിംഗ് ജോലിയിൽ കുഞ്ഞ് ഷഫീർ പിതാവിനെ സഹായിച്ചു. വളർന്നപ്പോൾ സ്വന്തമായി ടാപ്പിംഗ് തുടങ്ങി. മറ്റൊന്നുമല്ല,പഠനത്തിന് പണം കണ്ടെത്താൻ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. എൽ എൽ ബി ബിരുദം പൂർത്തിയാകുന്നത് വരെ ഷഫീർ ടാപ്പിംഗ് തൊഴിലാളി ആയും ടെമ്പോ ക്ളീനർ ആയുമൊക്കെ ജോലി ചെയ്തു.

വിദ്യാർഥിയായിരുന്ന കാലം മുതൽ തന്നെ കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ഷഫീർ പാർട്ടിയുടെ താഴെ തലം മുതൽ പ്രവർത്തിച്ചു. ഷഫീറിന്റെ പ്രവർത്തന മികവിനെ കോൺഗ്രസ്‌ കെ പി സി സി സെക്രട്ടറി സ്ഥാനം നൽകിയാണ് അംഗീകരിച്ചത്. പിന്നീട് മാധ്യമങ്ങളിലെ ചർച്ചാ പരിപാടികളിൽ കോൺഗ്രസിന്റെ കരുത്തുറ്റ മുഖമായി ഷഫീർ മാറി. ഏത് പ്രതിസന്ധിയിലും പാർട്ടി നിലപാടിന് വേണ്ടി വാദിക്കുന്ന ഷഫീർ കോൺഗ്രസിലെ സാധാരണ പ്രവർത്തകരുടെയും നേതാക്കളുടെയും ഇഷ്ട തോഴനായി.

ഇന്നിതാ കോൺഗ്രസ്‌ ഷഫീറിനെ പുതിയൊരു ചുമതല ഏൽപ്പിച്ചിരിക്കുകയാണ്. അത് മറ്റൊന്നുമല്ല വർക്കല നിയമസഭാ മണ്ഡലം തിരികെ പിടിക്കാൻ ആണ് പാർട്ടി ഷഫീറിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ്‌ കോട്ടയായിരുന്ന വർക്കല തിരികെ പിടിക്കാൻ ഷഫീറിന് ആകും എന്ന് പാർട്ടിയ്ക്ക് ആത്മവിശ്വാസം ഉണ്ട്‌. കാരണം മറ്റൊന്നുമല്ല,പ്രാരാബ്ദങ്ങളിൽ പകച്ചു നിൽക്കാതെ ഷഫീർ ജീവിതത്തിൽ കാണിച്ച പോരാട്ട വീര്യം തന്നെ.ഒരു ടാപ്പിംഗ് തൊഴിലാളി, ഒരു ടെമ്പോ ക്ളീനർ, ഒരു അഭിഭാഷകൻ, ഷഫീറിനെ പോലെ ജീവിതമറിഞ്ഞ സ്ഥാനാർഥികൾ കുറവാണ്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ തന്നെയാണ് ഷഫീറിന്റെ ഊർജം. ആ ഊർജം മുറുകെ പിടിച്ചാണ് വർക്കല കഹാറിന്റെ മണ്ഡലം തിരികെ പിടിക്കാൻ ഷഫീർ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker