NewsThen Special

എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മന്ത്രി എ.കെ ശശീന്ദ്രന്‍ മത്സരിക്കുന്ന മണ്ഡലമായ എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥി യു.വി ദിനേശ് മണിയും എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.എലത്തൂര്‍ സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുമെന്നാണ് എന്‍സികെയുടെ പ്രതീക്ഷ. അതേസമയം, ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ നീക്കം നടത്തിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

മന്ത്രി എ.കെ ശശീന്ദ്രന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഒരു എന്‍സികെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പാടില്ല എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വം. ഈ കാര്യം ബന്ധപ്പെട്ട നേതാക്കന്മാരെ അറിയിക്കുകയും സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചിരുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് കെപിസിസി നേതൃത്വം പുതിയ തീരുമാനമൊന്നും എടുക്കാതിരുന്ന സാഹചര്യത്തിലാണ് പ്രാദേശിക നേതൃത്വം കൂടിയാലോചിച്ച് യു.വി ദിനേശ് മണിയെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

മന്ത്രി എ.കെ ശശീരന്ദ്രന് എതിരെ മണ്ഡലത്തില്‍ വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ തവണ കോണ്‍ഗ്രസ്സിന് വിജയ സാധ്യത വളരെ കൂടുതലായിരുന്നു. ഈ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതെ പകരം എന്‍സികെ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയതാണ് പ്രാദേശി നേതൃത്വത്തെ ചൊടിപ്പിച്ചത്. ആലപ്പുഴ സ്വദേശിയായ വ്യവസായി സുല്‍ഫിക്കര്‍ മയൂരിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെയാണ് ഡിസിസി ജനറല്‍ സെക്രട്ടറി ടി.കെ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. ദിനേശ് മണിയെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ കമ്മിറ്റി ഐക്യകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker