LIFEMovie

ബിരിയാണി തീയേറ്ററിലേക്ക്: മാര്‍ച്ച് 26 ന് റിലീസ്

സജിന്‍ ബാബു സംവിധാനം ചെയ്ത് കനി കുസൃതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബിരിയാണി തീയറ്ററിലെത്തുന്നു. ഈ മാസം 26 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം ഇതിനോടകം നിരവധി ചലച്ചിത്ര മേളകളിലായി വിവിധ പുരസ്‌കാരങ്ങള്‍ നേടുകയും കനി കുസൃതിക്ക് ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന ശക്തയായ സ്ത്രീ കഥാപാത്രമായാണ് കനി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകനായ സജിന്‍ ബാബു തന്നെയാണ്. ഇതുവരെ 20 ഓളം അവര്‍ാഡുകള്‍ ചിത്രം നേടിയിട്ടുണ്ട്. ചലച്ചിത്ര മേളകളില്‍ ചിത്രം സ്വീകരിക്കപ്പെട്ടപോലെ തന്നെ തീയേറ്ററിലും ആളുകള്‍ ചിത്രം ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈയിടെ അന്തരിച്ച അനില്‍ നെടുമങ്ങാടും ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്‌

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker