IndiaNEWS

കെഎസ്ആർടിസി ബസ്സുകൾക്ക് തമിഴ്നാട്ടിൽ സ്വീകരണം

നീണ്ട നാളുകൾക്ക് ശേഷം അതിർത്തി കടന്നെത്തിയ കെഎസ്ആർടിസി ബസുകൾക്ക് തമിഴ് മക്കളുടെ സ്നേഹാദരം.മാലയണിയിച്ചും ആരതി ഉഴിഞ്ഞുമാണ് നാളുകള്‍ക്കു ശേഷം പുനരാരംഭിച്ച കെഎസ്ആർടിസിയുടെ ഗൂഡല്ലൂർ ബസ്സിന് തമിഴ്നാട് അതിർത്തിയായ നാടുകാണിയിൽ തമിഴ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
 

കേരളത്തിലേക്കുള്ള അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നുമുതലാണ് കെഎസ്‌ആര്‍ടിസി നിർത്തിവച്ചിരുന്ന തമിഴ്നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്.കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണ്ണാടകത്തിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല.ഇപ്പോൾ ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ കേരളത്തിന്റെ ആവശ്യം തമിഴ്നാട് ഗവൺമെന്റ് അംഗീകരിക്കുകയായിരുന്നു.

Back to top button
error: