IndiaNEWS

മംഗല്യദോഷം മാറാന്‍ ട്യൂഷന്‍ ക്ലാസ്സിലെ 13കാരനെ വിവാഹം ചെയ്ത് അധ്യാപിക; ഒടുവില്‍ കേസ്‌

അമൃത്‌സര്‍: ജാതകപ്രകാരമുള്ള മംഗല്യദോഷം മാറാന്‍ 13 കാരനെ വിവാഹം ചെയ്ത് അധ്യാപിക. ജലന്ദറിലെ ബസ്തി ബാവ ഖേല്‍ പ്രദേശത്താണ് സംഭവം. യുവതിക്ക് പഞ്ചാബിലെ ജാതകപ്രകാരം മംഗല്യദോഷമുള്ളതിനാല്‍ വിവാഹം നടക്കാതിരിക്കുമോയെന്ന് വീട്ടുകാര്‍ ഭയന്നിരുന്നു അതിനായി അവര്‍ ഒരു ജ്യോത്സനെ സമീപിക്കുകയായിരുന്നു. ദോഷം മാറാന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാനായിരുന്നു ജോത്സ്യന്റെ നിര്‍ദേശം. തുടര്‍ന്ന് യുവതി തന്റെ ട്യൂഷന്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥിയായ 13കാരനെ തെരഞ്ഞെടുത്ത് വിവാഹം കഴിക്കുകയായിരുന്നു.

അതേസമയം, കുട്ടിയുടെ മാതാപിതാക്കളോട് ഒരാഴ്ച തന്റെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കാമെന്നാണ് അധ്യാപികയായ യുവതി പറഞ്ഞത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി വിവാഹകാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയും കുടുംബവും കുട്ടിയെ വിവാഹ ചടങ്ങുകള്‍ക്ക് നിര്‍ബന്ധിച്ച് വിധേയമാക്കിയെന്നും പ്രതീകാത്മകമായി വിവാഹ ചടങ്ങുകളായ ഹല്‍ദി മെഹന്ദിയും ആദ്യരാത്രിയും ആഘോഷിച്ചെന്നും പിന്നീട് അധ്യാപികയുടെ വളകള്‍ പൊട്ടിച്ച് വിധവയായി പ്രഖ്യാപിച്ച് ജോത്സ്യന്റെ നിര്‍ദേശ പ്രകാരം അനുശോചന ചടങ്ങുകളും നടത്തിയതായും പരാതിയില്‍ പറയുന്നു.

പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അധ്യാപിക പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി സംഭവം സത്യമാണെന്ന് ബോധിപ്പിച്ചു. എന്നാല്‍ യുവതിയുടെ അഭ്യര്‍ഥന മാനിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി പിന്‍വലിച്ചു. എന്നാല്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെടുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ ഇതില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker