IndiaNEWS

തമിഴ്‌നാട്ടിലെ പ്രതിപക്ഷനേതാക്കളുടെ വീട്ടില്‍ റെയ്ഡ്; 8 കോടി രൂപ പിടിച്ചെടുത്തു

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിലെ പ്രതിപക്ഷനേതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. മൂന്നിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത എട്ട് കോടി രൂപയാണ് പിടിച്ചെടുത്ത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന താരാപുരം മണ്ഡലത്തിലെ ഡിഎംകെ , എംഡിഎംകെ, മക്കള്‍ നീതി മയ്യം എന്നീ പാര്‍ട്ടികളിലെ നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.

തിരുപ്പൂര്‍ ജില്ലയിലെ താരാപുരത്ത് ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് അര്‍ദ്ധരാത്രി വരെ നീണ്ടു നിന്നു. ഇന്നലെ രാവിലെ കവിന്‍ നാഗരാജിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. വൈകിട്ട് ധനശേഖരന്റെയും ചന്ദ്രശേഖറിന്റെയും വീടുകളിലും ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളള അനിത ടെക്‌സ്‌കോട്ട് ലിമിറ്റഡിന്റെ ഓഫീസിലും പരിശോധന നടത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker