വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനൊരുങ്ങുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 2 മണിയ്ക്ക് കളക്ടറേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. ആദ്യ ഘട്ടത്തില്‍ യുഡിഎഫ് കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നീക്കം. മക്കള്‍ക്ക് നീതി ലഭിക്കാത്തതിനാലാണ് അമ്മ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെയോ സിപിഎമ്മിനേയോ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. എന്തുകൊണ്ട് വാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കാനുളള അവസരമായിട്ടാണ് താന്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നതെന്നും ഇതിന് പേരിലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ താന്‍ ഇതുവരെ അനുഭവിച്ചതിന്റെ അത്രയും വരില്ലെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
അതേസമയം, ധര്‍മ്മടത്ത് മത്സരിക്കാനുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയാണുണ്ടായത്.
വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരിന്റെ നടപടിക്കെതിരെ കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. 2017ലാണ് 13ഉം 9ഉം വയസുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.