HealthLIFE

നിങ്ങളുടെ കുട്ടി 1 മണിക്കൂറിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ.? ഉണ്ടെങ്കില്‍ ഭാവിയില്‍ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി പ്രശ്‌നങ്ങളാണ്

ന്നത്തെ കാലത്ത് വീട്ടിലെ ചെറിയ കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ മുതല്‍ ഉറക്കി കിടത്താന്‍ വരെ മാതാപിതാക്കള്‍ ചെയ്യുന്ന കലാപരിപാടിയാണ് കുട്ടികളുടെ മുന്‍പില്‍ മൊബൈല്‍ ഫോണ്‍ തുറന്ന് വെച്ചു കൊടുക്കുക എന്നത്. മൊബൈലുമായി ഇരിക്കുന്ന കുട്ടികള്‍ മറ്റൊരു ശല്യവും സൃഷ്ടിക്കാത്തതുകൊണ്ട് തന്നെ മാതാപിതാക്കള്‍ക്ക് ഇതൊരു ആശ്വാസവുമാണ്. പക്ഷേ അപ്പോഴത്തെ താല്‍ക്കാലിക ലാഭത്തിന് വേണ്ടി ചെയ്യുന്ന കാര്യം തങ്ങള്‍ക്ക് തന്നെ വിനയാവുന്ന കാലം വിദൂരമല്ല എന്നോര്‍മ്മിക്കുക. 1 മണിക്കൂറിലധികം മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് വലിയ ശാരീരിക-മാനസിക പ്രശ്‌നങ്ങളാണ്. ഫിന്‍ലാന്റിലെ ശാസ്ത്രജ്ഞര്‍ ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും രൂപപ്പെട്ട റിപ്പോര്‍ട്ടില്‍ ഞെട്ടലുളവാക്കുന്ന കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍, ടാബ് മുതലായവ തുടര്‍ച്ചയായി ഒരു മണിക്കൂറിലധികം ഉപയോഗിക്കുന്ന കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സാരമായി മാറ്റങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഹൈപ്പര്‍ ആക്ടിവിറ്റി, ഒരു വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരിക, മറ്റുള്ളവരുമായി ഇടപെഴകാന്‍ കഴിയാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇത്തരം കുട്ടികളില്‍ പ്രധാനമായും കാണാന്‍ ഇടയുള്ളത്. മൊബൈല്‍ പ്രധാന വിനോദോപാധിയായി സ്വീകരിച്ചിരിക്കുന്ന കുട്ടികള്‍ സമൂഹത്തില്‍ നിന്നും ഒരുപാട് അകന്ന് പോവുകയാണ്. ചെറിയ പ്രായത്തിലെ അവര്‍ ഒരു സാങ്കല്‍പ്പിക ലോകത്തിലേക്ക് മാറ്റപ്പെടുകയാണ്. മൊബൈലില്‍ കണ്ട് ശീലിച്ച കാര്യങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ടെന്ന് മനസിലാക്കാന്‍ അവര്‍ക്ക് പറ്റാതെ പോവുന്നു. ഇതോടെ ജീവിതത്തില്‍ സംഭവിക്കുന്ന നിസാര കാര്യങ്ങള്‍ക്ക് പോലും കുട്ടികള്‍ പെട്ടെന്ന് തളര്‍ന്ന് പോവുന്നു. വായന, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുക, ശാരീരികമായുള്ള കായിക വിനോദങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഇത്തരം കുട്ടികള്‍ പിന്‍വലിയുകയാണ്.

നാല് വയസുള്ള കുട്ടികള്‍ മുതല്‍ ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണുകളും ടാബുകളും ഉപയോഗിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. 2013 നും 2017 നും ഇടയില്‍ മൊബൈല്‍ ഉപയോഗിക്കുന്ന പ്രീ-സ്‌കൂള്‍ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 5 വയസ്സുള്ള കുട്ടികള്‍ പ്രൊഫഷണല്‍സ് ഉപയോഗിക്കുന്നതിലും കൂടുതല്‍ സമയം ഇത്തരം മീഡിയകള്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. ഫിന്നിഷ് ‘ചൈല്‍ഡ് സ്ലീപ്പ്’ പഠനം ശേഖരിച്ച വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. ഈ പഠനപ്രകാരം 18 മാസം മുതല്‍ 5 വര്‍ഷം വരെ കുട്ടികള്‍ ടെലിവിഷന്‍ കാണുന്നതും, കംപ്യൂട്ടര്‍ കണ്‍സോണ്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിന്റെ സമയം കണക്ക് കൂട്ടി നല്‍കാന്‍ മാതാപിതാക്കളെ ചുമതലപ്പെടുത്തി. പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം 18 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ വരെ ഓരോ ദിവസവും ശരാശരി 32 മിനിറ്റ് ഇലക്ട്രോണിക് മീഡിയ ഉപയോഗിക്കുന്നുവെന്നതാണ്. അഞ്ച് വയസിലേക്കെത്തുമ്പോള്‍ കുട്ടികള്‍ ശരാശരി ഒരു ദിവസം 114 മിനിറ്റോളം ഇത്തരം മീഡിയകള്‍ ഉപയോഗിക്കുന്നു. അഞ്ചാമത്ത വയസ്സില്‍ ഓരോ കുട്ടിക്കും വൈകാരികവും, പെരുമാറ്റപരവുമായ പ്രശ്‌നങ്ങള്‍, ഹൈപ്പര്‍ ആക്ടിവിറ്റി മുതലായ പ്രശ്‌നങ്ങള്‍ കാണപ്പെട്ടു തുടങ്ങിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker