
രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,14,74,605 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 172 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,59,216 ആയി. 1,10,63,025 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
നിലവില്‍ 2,52,364 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 3,71,43,255 പേരാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്.