Pravasi

ഒമാനിലെ രാത്രികാല വിലക്ക് നീട്ടി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒമാനിലെ രാത്രികാല വിലക്ക് നീട്ടി. ഏപ്രില്‍ മൂന്ന് വരെയാണ് നീട്ടിയിരിക്കുന്നത്. വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ്.

അതേസമയം, രാജ്യത്തെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം 70 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ബ്രിട്ടനിലേക്ക് നേരിട്ടുളള എല്ലാ വിമാനങ്ങളും മാര്‍ച്ച് 19 ഉച്ചയ്ക്ക് 12 മുതല്‍ വിലക്കേര്‍പ്പെടുത്താനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു.

യുഎഇയില്‍ ഇതുവരെ 3.4 കോടിയിലേറെ കോവിഡ് പരിശോധനകളാണ് നടത്തിയത്. നിലവില്‍ 17,473 പേര്‍ചികിത്സയിലാണ്. 4,13,477 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. യുഎഇയില്‍ ഇപ്പോഴുംസുരക്ഷ നടപടികള്‍ ഊര്‍ജ്ജിതമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker