
സാമൂഹിക നീതിയെ ഉയർത്തിപ്പിടിക്കേണ്ടവർ ഏതു നിസ്സാഹായാവസ്ഥയെയും മുതലെടുക്കാൻ തുനിഞ്ഞിറങ്ങുന്ന ഭീതിതമായ കാഴ്ച്ചയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇന്ന് പെൺകുട്ടികൾക്കെതിരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പീഡനകഥകൾ എല്ലാ അച്ഛന്മാരെയും ഉത്കണ്ഠാകുലരാക്കുന്നു.
ഒരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുക എന്നതാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്ത്വം. പെൺമക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന, കുടുംബ പശ്ചാത്തലത്തിലുള്ള സസ്പെൻസ് ത്രില്ലർ ഹ്രസ്വ ചിത്രമാണ് “ദി റെസ്റ്റ് ഇസ് ലെഫ്റ്റ് “. പി ആർ ഓ – അജയ് തുണ്ടത്തിൽ .