
മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തു വെച്ച മനുഷ്യ സ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥ പറയുന്ന ചിത്രം ചാച്ചാജി മാർച്ച് 26 -ന് ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസാകുന്നു.
ചാച്ചാജിയുടെ വളർത്തുമകളാണ് ശ്രീദേവി. ഭർത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് പത്തു വയസ്സുകാരി ദേവൂട്ടിയാണ് ഏകബലം. ചാച്ചാജിയുടെ വലംകൈ കൂടിയാണ് ദേവൂട്ടി. ചാച്ചാജിയെ അബ്ദുൾ റഹിമും ശ്രീദേവിയെ ദേശീയ അവാർഡു ജേതാവ് സുരഭിലക്ഷ്മിയും ദേവൂട്ടിയെ കൃഷ്ണശ്രീയും അവതരിപ്പിക്കുന്നു.
സുരഭിലക്ഷ്മി, അബ്ദുൾറഹിം, കൃഷ്ണശ്രീ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, വി കെ ബൈജു , ദീപക് രാജ് പുതുപ്പള്ളി, അഷ്റഫ് പേഴുംമൂട് , ആന്റണി അറ്റ്ലസ് , നൗഫൽ അജ്മൽ , തൽഹത്ത് ബാബു, ഷിബു ഡാസ് ലർ, ബിസ്മിൻഷാ, ദിയ , ആഷി അശോക്, മാളവിക എസ് ഗോപൻ , ബീനാസുനിൽ ,ബിജു ബാലകൃഷ്ണൻ , എം ജി കാവ് ഗോപാലകൃഷ്ണൻ , മായ എന്നിവർ അഭിനയിക്കുന്നു. പി ആർ ഓ – അജയ് തുണ്ടത്തിൽ .