KeralaNEWS

കോലീബി സഖ്യം വടക്കൻ കേരളത്തിൽ ബിജെപിയുടെ വോട്ട് വർധിപ്പിച്ചെന്ന് ഒ രാജഗോപാൽ

സംസ്ഥാന നേതൃത്വത്തിന് അറിവോടെയായിരുന്നു പല പ്രാദേശിക സഖ്യങ്ങളുമെന്നും ഒ രാജഗോപാൽ വ്യക്തമാക്കി

വടക്കൻ കേരളത്തിൽ ബിജെപിയുടെ വോട്ട് വർധിക്കാൻ കാരണം കോലീബി സഖ്യം ആണ് എന്ന് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാൽ. വടക്കൻകേരളത്തിൽ ആയിരുന്നു കൂടുതൽ കോലീബി സഖ്യം.

സംസ്ഥാന നേതൃത്വത്തിന് അറിവോടെയായിരുന്നു പല പ്രാദേശിക സഖ്യങ്ങളുമെന്നും ഒ രാജഗോപാൽ വ്യക്തമാക്കി. കോലീബി സഖ്യം സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ വോട്ട് വർദ്ധിപ്പിച്ചു. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ ഏറെ ഗുണമുണ്ടായി.

പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരം ധാരണകൾ വേണ്ടിവരുമെന്ന് ഒ രാജഗോപാൽ ചൂണ്ടിക്കാട്ടി. പൊതുശത്രുവിനെ തോൽപ്പിക്കാനുള്ള അഡ്ജസ്റ്റ്മെന്റുകളിൽ തെറ്റില്ല. എന്നാൽ അത്തരം സഖ്യങ്ങളിലൂടെ വിശ്വാസ്യത നഷ്ടപ്പെടാൻ പാടില്ല.

ബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ഇല്ല. ആർ ബാലശങ്കറിന്റെ ഈ വാദം ശുദ്ധ അസംബന്ധമാണ്. ആരോ പറഞ്ഞു കൊടുക്കുന്നത് അദ്ദേഹം ഏറ്റു പറയുകയാണ് എന്നാണ് തന്റെ അഭിപ്രായം.

നേമത്ത് കെ മുരളീധരൻ ശക്തനായ സ്ഥാനാർത്ഥിയാണ്. കെ കരുണാകരന്റെ പാരമ്പര്യമാണ് കെ മുരളീധരന് ഉള്ളത്. മുരളീധരന് ജനങ്ങളുടെ അംഗീകാരം ഉണ്ടെന്നും രാജഗോപാൽ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker