KeralaNEWS

പിണറായി വിജയനെതിരെ മത്സരിക്കില്ല, നിലപാട് വ്യക്തമാക്കി കെ സുധാകരൻ

ധർമടത്ത് കോൺഗ്രസ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്

ധർമ്മടത്ത് പിണറായി വിജയനെതിരെ താൻ മത്സരിക്കുമെന്ന കാര്യം അഭ്യൂഹം ആണെന്ന് കെ സുധാകരൻ എംപി. ഇത്തരമൊരു സന്നദ്ധത താൻ ആരെയും അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്ഥാനാർത്ഥി ആകണമെന്നാണ് തന്റെ നിലപാടെന്നും സുധാകരൻ പറഞ്ഞു.

ധർമടത്ത് കോൺഗ്രസ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. കരുത്തുറ്റ സ്ഥാനാർഥിയാകും പിണറായി വിജയനെതിരെ മത്സരിക്കുക എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker