Social MediaTRENDING
സ്റ്റാറ്റസുകളിലെ ആ മിന്നുംതാരം വൃദ്ധി
ടിവിയിൽ നോക്കിയാണ് മകൾ നൃത്തച്ചുവടുകൾ പഠിച്ചതെന്ന് അച്ഛൻ പറയുന്നു

ഇന്ന് മലയാളികളുടെ സ്റ്റാറ്റസ് ഭരിക്കുന്നത് ഒരു കൊച്ചു മിടുക്കിയാണ്. കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവടുവച്ച് ആ കൊച്ചു മിടുക്കി മലയാളിയുടെ നെഞ്ചിലേറി.
വൃദ്ധി വിശാൽ എന്ന ബാലതാരമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആ ചിരിയും ഡാൻസും ഇന്ന് ഹിറ്റാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന മഴവിൽ മനോരമ സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്നു തകർത്ത താരമാണ് വൃദ്ധി.
സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹ വേദിയാണ് വൃദ്ധിയെ ഇൻസ്റ്റന്റ് ഹിറ്റ് ആക്കിയത് . യുകെജി വിദ്യാർഥിനിയാണ് വൃദ്ധി. കുമ്പളങ്ങി സ്വദേശിയായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ്. രണ്ടു സിനിമകളിലും വൃദ്ധി അഭിനയിച്ചിട്ടുണ്ട്.
ടിവിയിൽ നോക്കിയാണ് മകൾ നൃത്തച്ചുവടുകൾ പഠിച്ചതെന്ന് അച്ഛൻ പറയുന്നു. ലാൽ ഫോട്ടോഗ്രാഫി എന്ന കമ്പനി പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറൽ ആണ്.