NewsThen Special

കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വരുമെന്ന് ഇ.ശ്രീധരന്‍

മെട്രോമാന്‍ ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ഏറെ അത്ഭുതത്തോടെയാണ് കേരളം കേട്ടത്. അദ്ദേഹം ബിജെപി സഹയാത്രികനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്. ബിജെപിയോടൊപ്പം ചേര്‍ന്ന ശേഷം അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ക്ക് വളരെ മോശം അഭിപ്രായം നേരിടുന്ന സ്ഥിതി വിശേഷവും ഉണ്ടായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും ബിജെപി ടിക്കറ്റില്‍ അദ്ദേഹം മത്സരിക്കുമ്പോള്‍ പാലക്കാട് മത്സരം കനക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്ഥാനാര്‍ത്ഥിയാവാന്‍ നാമനിര്‍ദേശം നല്‍കുമ്പോള്‍ കെട്ടിവെയ്ക്കാനുള്ള തുക സ്വന്തമായി നല്‍കണമെന്ന് വിശ്വസിക്കുന്ന കര്‍മ്മജീവിതത്തില്‍ നിരന്തരം പരിശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ജയിച്ചു വന്നാല്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിന് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ അദ്ദേഹത്തിന് സാധിക്കും.

‘മാനസികമായും ശാരീരികമായും ആരോഗ്യമുണ്ട്, ജനങ്ങള്‍ നല്ലത് ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. രാഷ്ടീയത്തില്‍ ജനങ്ങള്‍ക്കും നാടിനും നല്ലത് ചെയ്യാന്‍ അവസരം ലഭിക്കും. എന്റെ 67 വര്‍ഷത്തെ പ്രവര്‍ത്തന അനുഭവം നാടിന് വേണ്ടി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രിയത്തിന്റെ ഗുണനിലവാരം മാറേണ്ടതായിട്ടുണ്ട്. പ്രൊഫഷണലുകള്‍ രാഷ്ടീയത്തിലേക്ക് കടന്നു വരുന്നത് ഈ മാറ്റത്തിന് സഹായിക്കും ഇപ്പോള്‍ വിവിധ പാര്‍ട്ടികളില്‍ ഈ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ബിജെപിയിലേക്ക് എത്താന്‍ കാരണം കെ.സുരേന്ദ്രനാണ്. പൊന്നാനിയില്‍ എത്തിയപ്പോള്‍ ഒരിക്കല്‍ അദ്ദേഹം വീട്ടിലേക്ക് വന്ന് എന്നെ കാണുകയും സംസാരിക്കുകയുമായിരുന്നു. ബിജെപിയിലേക്ക് എന്നെ ക്ഷണിക്കുന്നത് കെ.സുരേന്ദ്രനാണ്. ദേശീയ നേതൃത്വത്തില്‍ നിന്നും ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker