NewsThen Special

ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​ക്ക് അ​ഞ്ച് വോട്ട്‌; ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം പൊ​ളി​യു​ന്നു

സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ളവോട്ടര്‍മാരെ തിരുകിക്കയറ്റിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ ആരോപണത്തില്‍ വെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കാസര്‍ഗോട്ടെ ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രല്‍ ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു. രമേശ് ചെന്നിത്തല ഇന്ന് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചത്.ഇത് തങ്ങള്‍ രാപ്പകലില്ലാതെ കഠിന്വാധനം ചെയ്ത് കണ്ടുപിടിച്ചുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചെന്നിത്തലയുടെ ആരോപണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വോട്ടര്‍ കുമാരിയും കുടുംബവും. തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഇവര്‍ പറയുന്നു. കാര്യമറിയാതെയാണ് പ്രതിപക്ഷനേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.

‘ഞങ്ങള്‍ അറിഞ്ഞല്ല ലിസ്റ്റില്‍ ഒന്നിലധികം തവണ പേര് വന്നത്. ഞങ്ങളാരോടും അങ്ങനെ ചെയ്യാന്‍ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ തെറ്റുകൊണ്ടാണ് കൂടുതല്‍ തവണ പേര് ലിസ്റ്റില്‍ വന്നത്. അതിന് തങ്ങള്‍ എന്ത് പിഴച്ചു. ഞങ്ങള്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ പെട്ടവരാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരാണ്’ കുമാരിയും ഭര്‍ത്താവ് രവീന്ദ്രനും പറയുന്നു.

അതേസമയം, ഇവരുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ സഹായം നല്‍കിയ പഞ്ചായത്ത് അംഗമായിട്ടുള്ള കോണ്‍ഗ്രസ് നേതാവ് ശശി പറയുന്നത് ഒരു വോട്ടര്‍ ഐഡി മാത്രമാണ് അവര്‍ക്കുള്ളതെന്നാണ്. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും പറയുന്നു.

13 വര്‍ഷമായി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ കുമാരിയും കുടുംബവും പെരിയയിലാണ് താമസിക്കുന്നത്. എന്തുതന്നെയായാലും പ്രതിപക്ഷനേതാവിന്റെ ആരോപണത്തില്‍ കൈമലര്‍ത്തിയിരിക്കുകയാണ് പ്രാദേശിക നേതൃത്വം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker