LIFEMovie

കാർത്തിയുടെ ”സുൽത്താൻ” കേരളത്തിൽ ഫോർച്യൂൺ സിനിമാസിന്!

കാർത്തിയുടെ പുതിയ സിനിമയായ സുൽത്താന്റെ കേരളത്തിലെ വിതരണ അവകാശം ഫോർച്യൂൺ സിനിമാസിന്, നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് അറിയിച്ചു.

നേരത്തെ നേരത്തെ വിജയുടെ മാസ്റ്റർ എന്ന ചിത്രം കേരളത്തിൽ കൊച്ചി, മലബാർ മേഖലയിൽ വിതരണം ചെയ്തതും ഫോർച്യൂൺ ആയിരുന്നു.

റെമോ എന്ന ശിവകാതികേയൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ഗീത ഗോവിന്ദം ഫെയിം രശ്മി മന്ധാണയാണ്.

ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ. ഒട്ടേറെ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ ലാലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏപ്രിൽ രണ്ടിനാണ് സുൽത്താൻ റിലീസ് ചെയ്യുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker