Big Breaking

70 ശതമാനത്തിലധികം ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തണം: പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് രോഗികളുടെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗം കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പൂര്‍ണമായും ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കണം. 70 ശതമാനത്തിലധികം ആര്‍ടിപിസിആര്‍ പരിശോധനകളായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍, പരിശോധനകളുടെ എണ്ണം, മാസ്‌ക്കുകളുടെ ഉപയോഗം തുടങ്ങി നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടുക്കുക നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തിലൂടെ നമ്മയല്‍ ആര്‍ജിച്ച ആത്മവിശ്വാസം വെറുതെയാകരുതെന്നും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കാതെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.കേരളം, ഒഡീഷ. ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളോട്് ആന്റിജന്‍ പരിശോധനകളെ ആശ്രയിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോവിഡിന്റ ആദ്യതരംഗം ബാധിക്കാത്ത നഗരങ്ങളെ ഇത്തവണ കോവിഡ് ബാധിച്ചേക്കാം അതിനാല്‍ സുരക്ഷിതരായിരിക്കണമെന്നും കോവിഡ് വാക്‌സിന്‍ പാഴാക്കുന്ന സംസ്ഥാനങ്ങളെ വിമര്‍ശിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker