
കേരളാ കോൺഗ്രസ് പി.ജെ ജോസഫ്, പി.സി. തോമസ് വിഭാഗങ്ങൾ ലയിച്ചു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് പുറത്തു പോകേണ്ടി വന്നതെന്ന് പി സി തോമസ് ലയന സമ്മേളനത്തിൽ പറഞ്ഞു. അന്ന് പുറത്താക്കിയതിൻ്റെ കാരണം ഇപ്പോഴും അറിയില്ല കേരളാ കോൺഗ്രസിലേക്ക് പലരേയും ക്ഷണിക്കുമായിരുന്നുഎന്നാൽ ആരും അതിനു സന്നദ്ധരായില്ല.
ഇപ്പോൾ എത്തേണ്ട സ്ഥലത്ത് എത്തിയപ്പോൾ നിരവധിയാളുകൾ വരും എന്നാണ് പ്രതീക്ഷ വളരുംതോറും പിളരും എന്നൊക്കെയുള്ളത് വെറും കെട്ടുകഥയാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരണം. ഇന്നലെ രാത്രി ഒരു മണി മുതൽ അഞ്ചു മണി വരെ നടന്ന ചർച്ചയിലാണ് തീരുമാനം ഉണ്ടായതെന്നും പി സി തോമസ് പറഞ്ഞു. അതേ സമയം പി.സി തോമസ് ശരിയായ സ്ഥലത്ത് എത്തിയിരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്നും ഉമ്മൻചാണ്ടി കടുത്തുരുത്തിയിൽ ലയന സമ്മേളനത്തിൽ വ്യക്തമാക്കി.