NewsThen Special

നേമത്തേക്ക് കെ.മുരളീധരന്റെ മാസ് എന്‍ട്രി

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സ്ഥാനാര്‍ത്ഥികളെല്ലാം പ്രചരണരംഗത്തേക്ക് കടന്നു കഴിഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലമായിരുന്നു നേമം. ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ള നേതാക്കളുടെ പേര് നേമവുമായി കൂട്ടിച്ചേര്‍ത്ത് പറഞ്ഞെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ്സിന് വേണ്ടി കളത്തിലിറങ്ങിയത് സാക്ഷാല്‍ കെ.മുരളീധരനാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി നേമത്ത് എത്തിയ മുരളീധരന് വലിയ സ്വീകാര്യതയായിരുന്നു നേമത്ത് ലഭിച്ചത്. ആയിരങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ കാലുകുത്തിയത്.

ഡല്‍ഹിയില്‍ നിന്നും പറന്നെത്തിയ മുരളീധരന് വിമാനത്താവളം മുതല്‍ നൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയുണ്ടായിരുന്നു. ബൈക്ക് റാലി ഒരുക്കിയാണ് നേമത്തേക്ക് മുരളീധരനെ അണികള്‍ സ്വീകരിച്ചത്. തുറന്ന ജീപ്പിലായിരുന്ന മുരളീധരന്റെ മാസ് എന്‍ട്രി. റോഡരികില്‍ കാത്ത് നിന്നിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ കൈവീശി മണ്ഡലത്തിലെ ആദ്യ പ്രചരണം ആരംഭിച്ചു. മുരളീധരനുമായി കടന്നു വന്ന ജീപ്പിന് 2 കിലോ മീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറോളം വേണ്ടി വന്നു. ഈ തവണ നേമം മുരളീധരനിലൂടെ പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. മുരളീധരന്‍ കൂടി രംഗത്തിറങ്ങിയതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം മടക്കുന്ന മണ്ഡലമായി നേമം മാറിയിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker