Pravasi

യുഎഇ പൗരത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇമിഗ്രേഷന്‍ സര്‍വ്വീസ് ഓഫീസ് അടപ്പിച്ചു

യുഎഇ പൗരത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഇമിഗ്രേഷന്‍ സര്‍വ്വീസ് ഓഫീസ് അടപ്പിച്ചു.
10 കോടി ദിര്‍ഹം സമ്പാദ്യമുളള അപേക്ഷകരില്‍ നിന്ന് 10,000 ഡോളറാണ് പ്രോസസിങ് ഫീസ് എന്ന പേരില്‍ ഇവര്‍ വാങ്ങിയിരുന്നത്. അപേക്ഷകള്‍ നല്‍കുന്ന വിശദാംശങ്ങള്‍ പരിശോധിക്കുകയും യോഗ്യരായവരുടെ അപേക്ഷ നല്‍കുന്ന വിശദാംശങ്ങള്‍ അധികൃതര്‍ക്ക് കൈമാറുകയും ചെയ്യുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

ദുബായ് സാമ്പത്തിക വകുപ്പിന്റെ കണ്ടെത്തലില്‍ അധികൃതരുടെ അനുമതിയില്ലാതെ ഈ ഓഫീസില്‍ നിന്ന് പൗരത്വ അപേക്ഷകള്‍ സ്വീകരിച്ചിരുന്നതായി വ്യക്തമാക്കുന്നു.
അതേസമയം, നിയമപ്രകാരം പൗരത്വ അപേക്ഷയ്ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.

ഇത്തരം തട്ടിപ്പുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് സാമ്പത്തിക വകുപ്പ് അധികൃതർ അറിയിച്ചു. ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പറിലോ consumerrights.ae വെബ്‌സൈറ്റ് വഴിയോ പൊതുജനങ്ങൾക്ക് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker