NEWSWorld

ചൈനീസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ വിസ നല്‍കൂ : പുതിയ തന്ത്രവുമായി ചൈന

ചൈനീസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ വിസ നല്‍കൂ എന്ന പുതിയ തന്ത്രവുമായി ചൈന രംഗത്ത്.ജോലിക്കും പഠനത്തിനുമായി ചൈനയിലേക്ക് പോകുന്ന മറ്റുരാജ്യക്കാര്‍ക്ക് ഇനി മുതല്‍ ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. മറ്റ് ഒരു വാക്‌സിനും ചൈന അനുവദിക്കില്ല.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ചൈന വിദേശികള്‍ക്ക് വിസ അനുവദിക്കുന്നില്ല. ഇപ്പോഴിതാ ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ എന്നിവയടക്കം 20 ഓളം രാജ്യങ്ങളെയാണ് വാക്‌സിന്‍ സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ ചൈനീസ് വാക്‌സിന്‍ വിതരണത്തിന് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുമില്ല ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യവുമല്ല ഈ സാഹചര്യത്തില്‍ ചൈനയുടെ ഈ പുതിയ തന്ത്രം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തൊഴിലിനായും പഠനത്തിനായും ചൈനയിലേക്ക് പോകേണ്ട ഇന്ത്യക്കാരെയാണ്. നിലവില്‍ 23000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്നത്.വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് 14 ദിവസം മുമ്പ് ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ വിസ അനുവദിക്കൂ. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചിരിക്കണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker