Big Breaking

കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) പിസി തോമസ് വിഭാഗവുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോൻസ് ജോസഫ്.എം.എൽ.എ

ജോസഫ് വിഭാഗം കേരളാ കോൺഗ്രസ് പിസി തോമസ് വിഭാഗവുമായി ഒത്തു ചേർന്ന് പ്രവർത്തിക്കുമെന്ന് മോൻസ് ജോസഫ്.എം.എൽ.എ പറഞ്ഞു. സ്ഥാനമാനങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം പി ജെ ജോസഫ് പ്രഖ്യാപിക്കും. സൈക്കിൾ ചിഹ്നം ആവശ്യപ്പെടും.
പാർട്ടിയിൽ രണ്ടാമനായി പിസി തോമസ് ഉണ്ടാകുമെന്നും മോൻസ് ജോസഫ് കടത്തുരുത്തിയിൽ പറഞ്ഞു.

അതേസമയം പി.ജെ ജോസഫിന്റെ ലയനം, തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം പരിഹസിച്ചു. സ്വന്തമായി പാർട്ടിയും ചിഹ്നവുമില്ലാതായ അവസ്ഥയിലായി പി.ജെ ജോസഫ്.

കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി.ജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി ഹൈക്കോടതിയിൽ എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈക്കോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റ് പിടിച്ചു വാങ്ങിയ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോൾ പി.ജെ ജോസഫ്. കേരള കോൺഗ്രസ് തങ്ങളാണ് എന്നു പറഞ്ഞ് ഓടി നടന്ന ജോസഫ് ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ എല്ലാ സ്വതന്ത്ര ചിഹ്നങ്ങളും ഉപയോഗിച്ചു കഴിഞ്ഞു. കെ.എം മാണി സാറിന്റെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണ് എന്നാണ് ജോസഫ് വിഭാഗം പറഞ്ഞു നടന്നിരുന്നത്. സ്വന്തമായി പാർട്ടി പോലും ഇല്ലാതായ ഈ സാഹചര്യത്തിലും ഈ നിലപാട് ജോസഫ് തുടരുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്ന് അഡ്വ.ജോസ് ടോം പറഞ്ഞു. സ്വന്തമായി പാർട്ടിയില്ലാതെ വ്യക്തിമാത്രമായി മാറിയ അവസ്ഥയിലാണ് പി.സി തോമസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker