KeralaLead NewsNEWS

മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമ, പിന്തുടര്‍ന്നത് വാഹനാപകടത്തിന് കാരണം

കൊച്ചി: മുന്‍ മിസ്‌കേരള മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ മുഖ്യ കാരണം സൈജു തങ്കച്ചന്‍ പിന്തുടര്‍ന്നതാണ് എന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും നിരവധിപ്പേരെ ലഹരി ഉപയോഗത്തിലേക്കു കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചിരുന്നതായും വ്യക്തമായി. മാത്രമല്ല ഇയാള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ് എന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചു.

സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നതു പരിഗണനയിലുണ്ട്. ഇയാളുടെ അതിക്രമത്തിന് ഇരയായവര്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ പരാതി സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. സൈജുവിന്റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കമ്മിഷണര്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്നു കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയയ്ക്കും.

സൈജുവിന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇയാള്‍ നടത്തിയ ചാറ്റുകളുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഗൗരവമായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാനാണ് തീരുമാനം.

Back to top button
error: