NewsThen Special

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപിയില്‍ അടി, പ്രചാരണം അവസാനിപ്പിച്ച് അമിത് ഷാ

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുളള തര്‍ക്കം ഒടുവില്‍ അടിയില്‍ അവസാനിച്ചു. കുറുമാറിയെത്തിയവര്‍ക്കും ബിജെപി ബന്ധമില്ലാത്തവര്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കം കൊടുത്തതാണ് പ്രതിഷേധം കനക്കാന്‍ കാരണമായത്.

നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ ബിജെപി ഓഫീസുകള്‍ പൂട്ടിയിടുകയും അടിച്ച് പൊളിക്കുകയും റോഡ് ഉപരോധിക്കുകയും ആത്മഹത്യഭീഷണി മുഴക്കുകയും ചെയ്തു. ഉദയനാരായണ്‍പുര്‍, റായ്ദിഗി, ഡയമണ്ട്ഹാര്‍ബര്‍, സിന്‍ഘൂര്‍, ഉത്തര്‍പാഡാ, ചന്ദന്‍നഗര്‍, ജയ്‌നഗര്‍, ബിഹാല ഈസ്റ്റ്, സോണാപുര്‍, ബസിര്‍ഘട്ട്, ചംമ്പ്ദാനി ഘനാകൂള്‍, ദിത്ഥഹട്ട, കാനിംസ് വെസ്റ്റ് തുടങ്ങിയ മണ്ഡലങ്ങളില്‍ തൃണമൂല്‍ വിട്ടുവന്നവര്‍ക്കാണ് സീറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധം അറിയിച്ച് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിനു മുന്നില്‍ തടിച്ചുകൂടി മുകുള്‍ റോയ് ഉള്‍പ്പെടെ നേതാക്കളെ തടഞ്ഞുവച്ചു. ഔദ്യോഗിക സ്ഥാനാര്‍ഥികളും റിബലുകളും തമ്മിലാണ് ഏറ്റുമുട്ടിയത്.

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളുടെ ബംഗാള്‍ പര്യടനത്തിനിടെയാണ് ബിജെപി കലാപം ആളിക്കത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ആളുകള്‍ കുറഞ്ഞതോടെ അമിത് ഷാ പ്രചാരണ പരിപാടി റദ്ദാക്കി ഡല്‍ഹിയിലേക്ക് മടങ്ങി. അതേസമയം, തൃണമൂലില്‍നിന്ന് കൂടുതല്‍ നേതാക്കള്‍ എത്തുമെന്ന പ്രതീക്ഷയില്‍ ആകെയുള്ള 294 സീറ്റില്‍ ബിജെപി ഇതുവരെ 124 പേരെ മാത്രമാണ് പ്രഖ്യാപിച്ചത്.

അതേസമയം, ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സ്വപന്‍ ദാസ് ഗുപ്ത രാജ്യസഭാംഗത്വം രാജിവെച്ചു.നാമനിര്‍ദേശം വഴി രാജ്യസഭയില്‍ എത്തിയിട്ട് 5 വര്‍ഷമായ അദ്ദേഹം ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി.

ഭരണഘടനയുടെ 10-ാം അനുച്ഛേദ പ്രകാരം നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിന് ശേഷം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യരാകുമെന്നാണ്. സ്വപന്‍ ദാസ് 2016ലാണ് രാജ്യസഭാംഗമായത്. ബിജെപി കഴിഞ്ഞദിവസം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും നാമനിര്‍ദേശപത്രിക നല്‍കുന്ന സമയത്ത് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് സ്വപന്‍ദാസ് പ്രതികരിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker