Big Breaking

ബിജെപി എംപി രാം സ്വരൂപ് ശര്‍മ മരിച്ച നിലയില്‍

ഹിമാചല്‍ പ്രദേശിലെ ബിജെപി എംപി വീട്ടിനുളളില്‍ മരിച്ചനിലയില്‍. എംപി രാം സ്വരൂപ് ശര്‍മ(62)യെയാണ് ഡല്‍ഹിയിലെ വീട്ടിലെ സ്വന്തം മുറിയിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

ശര്‍മയെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസെത്തി വാതില്‍ ചവിട്ടി തുറന്നതോടെയാണ് മൃതദേഹം കണ്ടത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതേസമയം, മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.അതേസമയം, ശര്‍മയുടെ മരണത്തെതുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം റദ്ദാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker