Big Breaking

അമേരിക്കയിലെ 3 മസാജ് പാര്‍ലറുകളില്‍ വെടിവെയ്പ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ മൂന്ന് മസാജ് പാര്‍ലറുകളിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ആക്വര്‍ത്ത് നഗരത്തിന് സമീപമുള്ള യങ്സ് ഏഷ്യന്‍ മസാജ് പാര്‍ലര്‍, അത്ലാന്റയിലുള്ള ഗോള്‍ഡ് മസാജ് സ്പാ, അരോമ തെറാപ്പി സ്പാ, എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്.

കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇവരെല്ലാം ഏഷ്യന്‍ വംശജരാണെന്നാണ് പുറത്ത് വരുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന റോബര്‍ട്ട് ആറോണ്‍ ലോംഗ് (21) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണോ അക്രമം നടത്തിയത് , ആക്രമണത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker