
മെഗാഹിറ്റായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ മാസമാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയത്. 254 ഓളം രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ വലിയ വിജയത്തോടെ കൊറിയ അടക്കമുള്ള ഭാഷകളിലേക്ക് ചിത്രത്തിന്റെ റൈറ്റ്സ് വിറ്റ് പോയിരുന്നു. ദൃശ്യം 2 ന്റെ വലിയ വിജയത്തിന് ശേഷം അതേ ടിം വീണ്ടും ഒരുമിക്കുന്നത് ദൃശ്യം 2 വിന്റെ തെലുങ്ക് റീമേക്കിന് വേണ്ടിയിട്ടാണ്. ജീത്തു ജോസഫ് തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രമായി തെലുങ്കിലെത്തുന്നത് വെങ്കിടേഷാണ്. മീന തന്നെയാണ് തെലുങ്കിലെയും അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മക്കളായി മലയാളത്തില്‍ നിന്നും എസ്തറും കൃതിക ജയകുമാറും എത്തുന്നു. ദൃശ്യം 2 ല്‍ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് മുരളി ഗോപിയായിരുന്നു. ഐജി ഗീതാ പ്രഭാകറിന്റെ ഉറ്റ സുഹൃത്തായ തോമസ് ബാസ്റ്റിന് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തെലുങ്കില്‍ ഈ കഥാപാത്രമായി എത്തുന്നത് സമ്പത്താണ്. സമ്പത്തും മറ്റ് താരങ്ങളുമായി ഒരുമിച്ച് നില്ക്കുന്ന ചിത്രം ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. തൊടുപുഴ തന്നെയാണ് തെലുങ്ക് ദൃശ്യം 2 ന്റെയും പ്രധാന ലൊക്കേഷന്‍. ഇന്റീരിയര്‍ സീനുകള്‍ തീര്‍ത്ത ശേഷം സംഘം ഉടന്‍ തന്നെ തൊടുപുഴയിലെത്തും. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കിന് പിന്നാലെ കന്നഡ, തമിഴ് ഭാഷകളിലുംു ദൃശം 2 ഒരുങ്ങുന്നുണ്ടെന്നാണ് വാര്‍ത്തകള്‍