KeralaNEWS

വിജയ സാധ്യതയുള്ളവരെ വെട്ടിനിരത്തി, ഇഷ്ടക്കാരെ കുത്തിനിറച്ചു, ബാലശങ്കറിന്റെ ആരോപണത്തിൽ ബിജെപി പൊട്ടിത്തെറിയുടെ വക്കിൽ

സുരേന്ദ്രനും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്ന് ബാലശങ്കർ കുറ്റപ്പെടുത്തുന്നു

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കർ ഉന്നയിച്ച ആരോപണങ്ങളിൽ പാർട്ടി പൊട്ടിത്തെറിയുടെ വക്കിൽ. വിജയസാധ്യതയുള്ള സീറ്റുകളിൽ ഇഷ്ടക്കാരെ കുത്തി നിറക്കുകയാണ് എന്നാണ് ബാലശങ്കറിന്റെ പ്രധാന ആരോപണം. വിജയസാധ്യതയുള്ളവരെ വെട്ടിനിരത്തി എന്നും ബാലശങ്കർ ആരോപിക്കുന്നു.

കേന്ദ്രസഹമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും ആണ് സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. സുരേന്ദ്രനും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്ന് ബാലശങ്കർ കുറ്റപ്പെടുത്തുന്നു.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബാലശങ്കർ ജനുവരി മുതൽ ചെങ്ങന്നൂർ മണ്ഡലത്തിൽ സജീവമായിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വോട്ട് അഭ്യർത്ഥിച്ച് വീടുകളിൽ കയറുകയും ചെയ്തിരുന്നു. നരേന്ദ്ര മോഡിയും അമിത് ഷായും നിർദ്ദേശിച്ചത് അനുസരിച്ചാണ് താൻ ചെങ്ങന്നൂരിൽ സ്ഥാനാർഥി ആകുന്നത് എന്നും ബാലശങ്കർ പറഞ്ഞിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker