
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിക്ക് കോവിഡ്. കൊല്ലത്ത് ആണ് സംഭവം. രണ്ടാം ഡോസ് വാക്സിൻ ഇവർ കഴിഞ്ഞ മൂന്നിനാണ് സ്വീകരിച്ചത്.
രണ്ടുദിവസം മുമ്പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധന നടത്തിയപ്പോഴാണ് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്.
വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരെ ആന്റിബോഡി ശരീരത്തിലുണ്ടാകൂ എന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. അതുകൊണ്ട് മുൻകരുതൽ സ്വീകരിക്കണം. മുൻകരുതലുകൾ വീഴ്ച ഉണ്ടായാൽ കോവിഡ് പോസിറ്റീവ് ആകാൻ സാധ്യതയുണ്ട്.