CrimeNEWS

അമ്മയെ ഉപദ്രവിക്കുന്നത് സഹിച്ചില്ല, അച്ഛനെ അടിച്ചു കൊന്ന് മകൻ

ഓട്ടോറിക്ഷ ഡ്രൈവറാണ് തോമസിന്റെ മകൻ ഷിജൻ സോമൻ

തൃശ്ശൂർ പുറ്റെക്കരയിൽ മദ്യപിച്ചെത്തി അമ്മയെ സ്ഥിരമായി ഉപദ്രവിക്കുന്ന അച്ഛനെ മകൻ അടിച്ചുകൊന്നു. 65 വയസ്സുള്ള ചിറ്റിലപ്പള്ളി വീട്ടിൽ തോമസ് ആണ് കൊല്ലപ്പെട്ടത്.

ഓട്ടോറിക്ഷ ഡ്രൈവറാണ് തോമസിന്റെ മകൻ ഷിജൻ സോമൻ. അച്ഛൻ മരിച്ചു എന്ന് ഉറപ്പായതോടെ മകൻ നേരിട്ട് പോലീസ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

അച്ഛൻ മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ ഉപദ്രവിക്കാറുണ്ട് എന്ന് മകൻ പോലീസിനോട് പറഞ്ഞു. ഇതേച്ചൊല്ലി വീട്ടിൽ സ്ഥിരം വഴക്ക് ആയിരുന്നു. സമാനമായ വഴക്കുണ്ടായപ്പോളാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്ന് മകൻ പറഞ്ഞു. മകനെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker