KeralaNEWS

അണികൾ അന്ധമായി പാർട്ടിയെ സ്നേഹിക്കുന്നു. നേതാക്കൾ പാർട്ടിയുടെ അടിവേര് അറുക്കുന്നു,യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാകുന്നു

സ്ഥാനാർഥി നിർണായത്തിലെ കോൺഗ്രസിലെ കല്ലുകടി വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌

സ്ഥാനാർഥി നിർണായത്തിലെ കോൺഗ്രസിലെ കല്ലുകടി വ്യക്തമാക്കിക്കൊണ്ട് യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ പോസ്റ്റ്. നേതാക്കൾ പാർട്ടിയുടെ അടിവേര് അറുക്കുകയാണ് എന്നാണ് നിയാസ് ഭാരതി പറയുന്നത്.

നിയാസ് ഭാരതിയുടെ ഫേസ്ബുക് പോസ്റ്റ് –

കാസറഗോഡ് തോറ്റു… കഴിഞ്ഞ തവണ സ്വന്തം സീറ്റ് എന്ന് പറഞ്ഞു കുന്നമംഗലം വാങ്ങി തോറ്റു.രാഹുൽ ഗാന്ധിക്ക് സീറ്റ് വിട്ടുകൊടുത്തു എന്ന് പറയാൻ പറ്റുന്ന തൊലിക്കട്ടി അപാരം ആണ്. ഡൽഹിയിൽ നിന്നും അപ്പ്രൂവൽ കിട്ടും മുൻപ് ചാടിയിറങ്ങിയിട്ട് പ്രചരണം നടത്തിയിട്ട് മാറിക്കൊടുത്തുവെന്നു പറയാൻ കഴിയുക.ഇപ്പൊ ഒരു ബാഗും തൂക്കി കല്പറ്റയ്ക്കു വണ്ടി കയറിയിട്ടുണ്ട്. യോദ്ധയിലെ ജഗതിയെ പോലെ

. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ചിലർ. സ്ഥിരമായി തോൽക്കാനും.
മറ്റ് കാര്യങ്ങൾ വഴി പോലെ പറയും?തവനൂരിൽ മത്സരിക്കാൻ പറ്റുന്നവനെ പട്ടാമ്പിയിൽ വിട്ടു.ജയിക്കാനോ തോൽക്കാനോ? പ്രാദേശിക വികാരം മുഹ്സിന് അനുകൂലം ആകില്ലേ?

കല്പറ്റയിലും, പട്ടാമ്പിയിലും, തവന്നൂരിലും, കുണ്ടറയിലും, വട്ടിയൂർക്കാവിലും പ്രവർത്തിക്കുന്നവർ എന്ത് ചെയ്യണം സഹോദരങ്ങളെ?

പാലക്കാട്‌ നിന്നും ഒരാളെ തവന്നൂരിൽ. എന്നും ജയിക്കാൻ പറ്റുന്ന ചെങ്ങന്നൂർ തോറ്റ ആളെ ആദ്യം കൊല്ലത്തും.. പിന്നീട് വട്ടിയൂർക്കാവിലും പിന്നീട് കൊട്ടാരക്കരയിലും പിന്നെ വാമനപുരത്തും പരിഗണിച്ച ശേഷം കുണ്ടറയിലെ കല്ലട രമേശിനെ മാറ്റി എന്റെ കെ എസ് യു കാലത്തെ സുഹൃത്തിനെ കുണ്ടറയിൽ ആക്കി.

സർവ്വേ, വിജയസാധ്യത, ഗ്രൂപ്പിന് അതീത പരിഗണന.അറബികടലിൽ

ഇതൊന്നും മനസിലാക്കാതെ ആണ് പാർട്ടിയെ സ്നേഹിക്കുന്നവരുടെ പ്രതികരണങ്ങൾ.

സത്യം എത്ര നാൾ കാത്തിരുന്നാലും വെളിച്ചത്തു വരും.
ഫിറോസ് കുന്നംപറമ്പിൽ ചെയ്ത പോലെ കോൺഗ്രസിനെ സ്നേഹിച്ച ആരും കോൺഗ്രസ്‌ കൂട്ടത്തിൽ ഉണ്ടാകില്ല. സമരം ചെയ്തും, ജയിലിൽ കിടന്നും, അടിവാങ്ങിയും പ്രസ്ഥാനത്തെ സ്നേഹിച്ച പാരമ്പര്യം ആണ് അദ്ദേഹത്തിന്.
മലബാറിൽ നിന്നും മന്ത്രി ആകാനുള്ള ചിലരുടെ കളികൾ വേരറുക്കുന്നത് കോൺഗ്രസ്‌ പ്രസ്ഥാനത്തെയാണ്. നോവുന്നത് കോൺഗ്രസിനെ നെഞ്ചിലേറ്റിയവർക്കും.

വട്ടിയൂർക്കാവിലെ വിശേഷം അന്വേഷിച്ചു അറിയുക. കഷ്ടം ആണ് കാര്യങ്ങൾ.കോർപറേഷൻ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം വാങ്ങി അവാർഡ് നേടിയെന്ന് ഏതൊക്കെയോ കുബുദ്ധികൾ പ്രചരിപ്പിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഭർത്താവ് ജോലി ചെയ്യുന്നത് ഒരു അയോഗ്യത ആണോ?

അണികൾ അന്ധമായി പാർട്ടിയെ സ്നേഹിക്കുന്നു. നേതാക്കൾ പാർട്ടിയുടെ അടിവേര് അറുക്കുന്നു.

ആരാണ് കേന്ദ്രമന്ത്രി ആകാൻ ചരട് വലിക്കുന്നത്? ആരാണ് കോൺഗ്രസ്‌ വിട്ടുപോകാൻ തയ്യാറെടുക്കുന്ന പ്രമുഖൻ? കാത്തിരുന്നു കാണുക.
(സത്യം ഉൾകൊള്ളാൻ പ്രയാസമാണെങ്കിലും പിന്നീട് പൊരുത്തപ്പെടേണ്ടി വരും ).

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker