KeralaNEWS

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ

സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പോട് കൂടിയാണ് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് എന്നാണ് വിവരം

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭാസുരേന്ദ്രനെ നിശ്ചയിച്ചു. കേന്ദ്ര നേതൃത്വം ഇക്കാര്യം അറിയിച്ചതായി ശോഭാസുരേന്ദ്രൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അടുത്തദിവസംതന്നെ ശോഭാസുരേന്ദ്രൻ കഴക്കൂട്ടത്ത് എത്തും.

സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പോട് കൂടിയാണ് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് എന്നാണ് വിവരം. വിഷയത്തിൽ കേന്ദ്ര നേതൃത്വം നേരിട്ട് തീരുമാനമെടുക്കുകയായിരുന്നു.

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് മത്സരിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചിരുന്നു. ഇതിനായി തുഷാറിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സാധ്യത മുന്നിൽ കണ്ടാണ് കഴക്കൂട്ടം ഒഴിച്ചിട്ടത് എന്നാണ് വിവരം. ഏതെങ്കിലും കോൺഗ്രസ് നേതാവിനെ വലയിലാക്കി സ്ഥാനാർത്ഥിയാക്കി നിർത്താനും ആലോചന ഉണ്ടായിരുന്നു.

ആർഎസ്എസ് നേതൃത്വം ശോഭയെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് വിവരം. ശോഭ സ്ഥാനാർഥി ആകുന്നതോടെ സംസ്ഥാന ബിജെപിയിൽ കലഹം രൂക്ഷമാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker