NewsThen Special

തവനൂരിൽ ഫിറോസ് കുന്നുംപറമ്പിൽ, വട്ടിയൂർക്കാവിൽ വീണ നായർ, 6 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് ഡിസിസി സെക്രട്ടറി സി രഘുനാഥ് മത്സരിച്ചേക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ ബാക്കിയുള്ള ഏഴ് സീറ്റുകളിൽ ആ എണ്ണത്തിൽ കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൽപ്പറ്റയിൽ അഡ്വക്കറ്റ് ടി സിദ്ദിഖ്, നിലമ്പൂരിൽ വി വി പ്രകാശ്, തവനൂരിൽ ഫിറോസ് കുന്നുംപറമ്പിൽ, പട്ടാമ്പിയിൽ റിയാസ് മുക്കോളി, കുണ്ടറയിൽ പി സി വിഷ്ണുനാഥ്, വട്ടിയൂർക്കാവിൽ വീണ നായർ എന്നിവരാണ് സ്ഥാനാർത്ഥികൾ.

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് ഡിസിസി സെക്രട്ടറി സി രഘുനാഥ് മത്സരിച്ചേക്കും. സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നൽകുമെന്ന് സൂചനയുണ്ടായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker