KeralaNEWS

കോൺഗ്രസും ബിജെപിയും പരസ്പരധാരണയിലെന്ന് മുഖ്യമന്ത്രി

നേമം മണ്ഡലത്തിലെ മത്സരം ബിജെപിക്കെതിരെയുള്ള തുറുപ്പുചീട്ട് എന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് മുൻ തിരഞ്ഞെടുപ്പുകളിൽ ഒഴുകിപ്പോയ വോട്ടുകളെ കുറിച്ചാണ് പറയേണ്ടത്

കേരളത്തിൽ കോൺഗ്രസും ബിജെപിയും പരസ്പര ധാരണയിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണം പോലും ഇരുകൂട്ടരും പരസ്പര ധാരണയിലാണ് നടത്തുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിലാണ് ആരോപണം.

നേമം മണ്ഡലത്തിലെ മത്സരം ബിജെപിക്കെതിരെയുള്ള തുറുപ്പുചീട്ട് എന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് മുൻ തിരഞ്ഞെടുപ്പുകളിൽ ഒഴുകിപ്പോയ വോട്ടുകളെ കുറിച്ചാണ് പറയേണ്ടത്.ആ വോട്ട് തിരിച്ചു പിടിച്ചാൽ അല്ലേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് എത്തിയ വോട്ടിന്റെ ഏഴയലത്ത് എങ്കിലും എത്താൻ പറ്റൂ.

പരസ്പരം സഹായിച്ചു കൊണ്ടാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തനം. ഒരാൾ രാവിലെ ആരോപണം ഉന്നയിക്കുന്നു.മറ്റെയാൾ വൈകുന്നേരം ആ ആരോപണം ആവർത്തിക്കുന്നു. ഇക്കാര്യമെല്ലാം നാട് ശ്രദ്ധിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker