KeralaNEWS

അഗതി മന്ദിരങ്ങളിലേക്കും കരുതലിന്റെ കരം നീട്ടി പിണറായി വിജയന്‍

അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും ഫലപ്രദമായി വാക്‌സിനേഷന്‍ നല്‍കുന്ന സംസ്ഥാനം കേരളമാണ്. മറ്റ് സംസ്ഥാനങ്ങളൊക്കെ കേരളത്തിന് പിന്നിലാണ്. കോവിഡിനെ കേരള ജനത ഇനിയും ഫലപ്രദമായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്ര പറഞ്ഞു. ബ്രേക്ക് ദ് ചെയിന്‍ പദ്ധതി ആരംഭിച്ചിട്ട് ഒരു വര്‍ഷമായെന്നും ഇത് കൃത്യമായി ഫലം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker