NewsThen Special
പരസ്പരം കൈ കൊടുത്ത് മത്സരാര്‍ത്ഥികള്‍

ബാലുശേരിയില്‍ യുഡിഎഫിന്റെ തുറുപ്പ് ചീട്ടാണ് ധര്മ്മജന് ബോള്‍ഗാട്ടി. ആദ്യ ദിവസത്തെ പ്രചരണത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് താരത്തിനൊപ്പം അനുഗമിച്ചത്. ആളുകളുടെ സ്നേഹവും പിന്തുണയും കാണുമ്പോള്‍ ആത്മവിശ്വാസം കൂടുകയാണെന്ന് താരം തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് രണ്ട് മത്സരാര്‍ത്ഥികള്‍ പരസ്പരം ആശംസ നേരുന്ന വീഡിയോയാണ്. ബാലുശേരിയില്‍ ധര്‍മ്മജനെതിരെ സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത് കെ.എം.സച്ചിന് ദേവാണ്. മണ്ഡലത്തിലെ പ്രചരണത്തിനിടെയാണ് ഇരുവരും ഇന്ന് കണ്ടുമുട്ടിയത്. ഇരു സ്ഥാനാര്‍ത്ഥികളും ഹസ്തദാനം നല്കി ആശംസകള്‍ നേരുന്ന വീഡിയോ ധര്മ്മജന് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്.