KeralaNEWS

അഞ്ചിടത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ ബാക്കിയുളള 7 സീറ്റുകളില്‍ അഞ്ചിടത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, കുണ്ടറയില്‍ പി.സി വിഷ്ണുനാഥ്, കല്‍പ്പറ്റയില്‍ ടി.സിദ്ദിഖ്, നിലമ്പൂരില്‍ വി.വി പ്രകാശ്, തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. പ്രഖ്യാപനം ഉണ്ടനുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം, പട്ടാമ്പി, ധര്‍മടം എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതേസമയം,ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുന്ന സാഹചര്യത്തില്‍ അവരെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ ആലോചിക്കും.ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മത്സരിക്കുമെന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker