NewsThen Special

തന്നെ ഒഴിവാക്കിയതിന് പിന്നില്‍ സിപിഎം-ബിജെപി ഡീല്‍: ആര്‍ ബാലശങ്കര്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നില്‍ ബിജെപി-സിപിഎം ഒത്തു കളിയുണ്ടെന്ന ആരോപണവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍.ബാലശങ്കര്‍ രംഗത്തെത്തി. ചെങ്ങന്നൂരില്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന സീറ്റാണ് നിഷേധിക്കപ്പെട്ടത്. ഇതിന് പിന്നില്‍ വ്യക്തമായ ഒത്തുകളി നടന്നിട്ടുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഎമ്മിന് വിജയം നല്‍കികൊണ്ട് കോന്നി ബിജെപിക്ക് വിട്ടു കൊടുക്കുന്നതാകാം ഡീലെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ സീറ്റില്‍ ആര്‍.ബാലശങ്കര്‍ എത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഒടുവില്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാറാണ്‌

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker