KeralaNEWS

പി.സി. ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നേക്കും, ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പി.സി. ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ബി.ജെ.പിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് സംസ്‌കാരമുള്ള എന്‍.സി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പി.സി.ചാക്കോ ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് എന്‍.സി.പിയില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചാലുടന്‍ അദ്ദേഹം കേരളത്തില്‍ ഇടത് മുന്നണിക്കായി പ്രചരണത്തിനിറങ്ങിയേക്കും.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്.എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker