NewsThen Special

പത്രിക സമര്‍പ്പിക്കാന്‍ കുതിരപ്പുറത്തേറി സ്വതന്ത്ര സ്ഥാനാര്‍ത്ഥി, ഒടുവില്‍ സംഭവിച്ചത്‌

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. എല്ലാവരും സ്വന്തം വാഹനങ്ങളില്‍ പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ ഇവിടെയൊരാള്‍ സ്വന്തം കുതിരയുടെ പുറത്താണ് പത്രിക സമര്‍പ്പിക്കാനായി പോയത്.

നെടുമങ്ങാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മഞ്ചയില്‍ ഇബിനുവാണ് കലക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കുതിരപ്പുറത്തെത്തിയത്. മാത്രമല്ല അകമ്പടിക്കായി മറ്റൊരു കുതിരയും ഒട്ടകവും ഉണ്ടായിരുന്നു.

അതേസമയം, നേരത്തെ അനുവദിച്ച സമയം അനുസരിച്ച് രാവിലെ 11 ന് കലക്ടറേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു. കുതിരയെ അകത്തേക്ക് കടത്താന്‍ പോലീസ് സമ്മതിച്ചില്ല . ഇബിനു ഒരുപാട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുതിരകളേയും ഒട്ടകത്തേയും കലക്ടറേറ്റ് കവാടത്തിന് വെളിയില്‍ നിര്‍ത്തിയിട്ടാണ്‌ അദ്ദേഹം പത്രിക സമര്‍പ്പിക്കാന്‍ പോയത്‌

നെടുമങ്ങാട് പാത്രക്കട നടത്തുന്ന ഇബിനു രണ്ടര വര്‍ഷം മുന്‍പാണ് കുതിരകളെയും രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകത്തേയും വളര്‍ത്താന്‍ തുടങ്ങിയത്.റോഡുകളുടെ ദുരവസ്ഥ,ഇന്ധനവില വര്‍ധനവ് എന്നിവയോടുളള പ്രതിഷേധമായാണ് താന്‍ കുതിരപ്പുറത്തെത്തിയതെന്ന് ഇബിനു പറയുന്നു. കുതിരപ്പുറത്താണ് ഇബിനുവിന്റെ വോട്ടുപിടിത്തം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി ഇബിനു മത്സരിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker