NewsThen Special
കൃഷ്ണകുമാറിന് പിന്തുണയുമായി കുടുംബം: മകളൊരുക്കിയ പ്രൊമോ വീഡിയോ വൈറല്‍

കേരളം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിനെ നെരിടാന്‍ ഒരുങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥികളെല്ലാം മത്സരച്ചൂടിലേക്ക് കടന്നു കഴിഞ്ഞു. വ്യത്യസ്തമായ പ്രചരണ മാര്‍ഗങ്ങളുമായിട്ടാണ് ഈ തവണ ഓരോ പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുന്നത്.
ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്ന കൃഷ്ണകുമാറിന് വേണ്ടി പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത് മകളായ ഹന്‍സികയാണ്. അച്ചന്റെ പ്രചരണത്തിന് എല്ലാവിധ പിന്തുണയുമായി മറ്റ് മക്കളും രംഗത്തുണ്ട്.
മകള്‍ തയ്യാറാക്കിയ വീഡിയോ കൃഷ്ണകുമാര്‍ തന്നെയാണ് പങ്ക് വെച്ചത്. വിജയ് ചിത്രമായ മാസ്റ്ററിലെ ഗാനമാണ് പ്രൊമോ വീഡിയോയുടെ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ ഇതിനോടകം നിരവധി പേര് കണ്ടുകഴിഞ്ഞു.