TRENDINGYouth

ജീവിത വിജയത്തിന് മൂന്ന് ശീലങ്ങള്‍

ജീവിതത്തില്‍ വിജയം വരിച്ചവരെ നിരീക്ഷിച്ചാല്‍ അവര്‍ ചില ശീലങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തവരാണെന്ന് മനസിലാക്കുവാന്‍ സാധിക്കും. കുത്തഴിഞ്ഞ ജീവിതമല്ലാതെ ഒരു ലക്ഷ്യബോധത്തോടെ മുന്‍പോട്ട് പോവാന്‍ വളരെ പ്രയാസമാണ്. പക്ഷേ ആ പ്രയാസങ്ങളെ അതിജീവിച്ച് മുന്നിലേക്ക് പോവുന്നവര്‍ മാത്രമേ വിജയിക്കാറുള്ളു. ജീവിത വിജയത്തിന് നാം പിന്തുടര്‍ന്ന് പോവേണ്ട ശീലങ്ങള്‍ എന്തൊക്കെയാണ്.? അവ എങ്ങനെ ജീവിതത്തില്‍ സ്വായത്തമാക്കാം എന്ന് തുടങ്ങിയ കാര്യങ്ങളെ പറ്റിയുള്ള അജ്ഞതയാണ് പലരേയും പരാജയങ്ങളില്‍ എത്തിക്കുന്നത്. ജീവിത വിജയം നേടാന്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളുണ്ട്. അവ ശീലിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിശ്ചയമായും വിജയിക്കാന്‍ സാധിക്കും

പതിയെ തുടങ്ങുക എന്നതാണ് ആദ്യത്തെ കാര്യം. നിങ്ങള്‍ക്കൊരു കുന്ന് വെട്ടി നിരത്തണമെങ്കില്‍ ആദ്യ ദിവസമേ അത് തീര്‍ക്കാന്‍ സാധിക്കില്ല. പതിയെ ഒരു വശത്ത് നിന്നും മണ്ണെടുത്ത് മാറ്റി മാറ്റി നമുക്ക് കുന്നെടുക്കാം. എളുപ്പമുള്ള ജോലി ആദ്യം ചെയ്ത് ശീലിക്കുക. പ്രയാസമുള്ള ജോലി ചെയ്യാന്‍ നമ്മേ പ്രാപ്തരാക്കുന്നത് നിരന്തരമായ പരിശീലനമാണ്. അതുകൊണ്ട് തന്നെ ചെറിയ ജോലികളില്‍ നിന്നും തുടങ്ങുകയെന്നതാണ് പ്രധാനം. എളുപ്പമുള്ള ജോലി തുടര്‍ച്ചയായി ശീലിക്കുമ്പോള്‍ നമ്മുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇത് മുന്നോട്ട് പോവാനുള്ള ആവേശം നമുക്ക് പകരും.

തുടങ്ങാന്‍ കാണിക്കുന്ന ആവേശം തുടരാന്‍ കാണിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളുടേയും പ്രതിസന്ധികളുടേയും കാരണം മനസിലാക്കണം. പ്രശ്‌നത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ പ്രശ്‌നത്തിന്റെ പരിഹാരത്തെപ്പറ്റിയാവണം നമ്മുടെ ചിന്ത. കാര്യങ്ങള്‍ മനസിലാക്കി പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗം കണ്ടെത്തണം. ഓരോ പ്രശ്‌നത്തിന്റെയും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ നമുക്ക് സാധിക്കണം.

മുന്‍പിലേക്ക് ഇറങ്ങി തിരിച്ചാല്‍ പരാജയം ഉറപ്പായും ഏതെങ്കിലും ഘട്ടത്തില്‍ നേരിടേണ്ടി വരുമെന്ന കാര്യം നമ്മുടെ ഓര്‍മ്മയിലിരിക്കണം. പരാജയപ്പെടാതെ ഒരിക്കലും നമുക്ക് വിജയത്തിലേക്ക് എത്താനാവില്ല. അതുകൊണ്ട് തന്നെ പരാജയത്തെ അംഗീകരിച്ച് വിജയത്തിലേക്ക് എത്താന്‍ വീണ്ടും ശ്രമിക്കണം. പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തെറ്റു സംഭവിക്കുകയെന്നത് സര്‍വ്വസാധാരണമാണ്. അതൊരിക്കലും ജീവിതത്തിന്റെ അവസാനമായി കാണരുത്. തെറ്റ് മനസിലാക്കി അതിനെ തിരുത്തി മുന്നിലേക്ക് പോവാന്‍ നമുക്ക് സാധിക്കണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker