
ഇത്തവണ തൃശ്ശൂര്‍പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ കൊമ്പന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉണ്ടാകില്ല. പകരം കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ എന്ന ആനയാണ് എത്തുക.
തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കരുതെന്ന വനം വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നെയ്തലക്കാവ് ക്ഷേത്രഭരണസമിതി ഇങ്ങനെ ഒരു തീരുമാനമെടുത്തത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഗുരുവായൂരില്‍ വെച്ച് ഇടഞ്ഞോടി രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് എഴുന്നള്ളിപ്പിന് വിലക്കേര്‍പ്പെടുത്തിയത്.