അഡ്വ. ബി ആർ എം ഷഫീറിനെ വിജയിപ്പിക്കണമെന്ന് വർക്കല കഹാർ

വര്‍ക്കല നിയോജക മണ്ഡലത്തില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ബി.ആര്.എം ഷഫീര്‍ ആണ് മത്സരിക്കുന്നത്.ഇന്നലെ രാവിലെ വര്‍ക്കല ശിവഗിരി മഠത്തിലും വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ അഡ്വ. ബി ആർ എം ഷഫീറിനെ വിജയിപ്പിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്
വർക്കല കഹാർ. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥന നടത്തിയത്.
സാധാരണ കുടുംബത്തിൽ ജനിച്ചു പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളോട് പടപൊരുതി പൊതുപ്രവർത്തനരംഗത്ത് സജീവമായി മാറിയ ശ്രീ ബി ആർ എം ഷഫീർ ആണ് വർക്കല നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ബിനാമി പണത്തിന്റെ കരുത്തോ രാഷ്ട്രീയ കുബുദ്ധിയോ വർഗീയ-വിഭാഗീയ അജണ്ടകളോ ശീലിക്കാത്ത ബി ആർ എം ഷഫീർ വർക്കലയുടെ ജനകീയ ശബ്ദമായി കേരള നിയമസഭയിൽ മാറുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്.ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ശ്രീ ബി ആർ എം ഷഫീറിനെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. വർക്കല കഹാർ കുറിച്ചു
അതേസമയം,യുഡിഎഫിലെ സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ ബി.ആർ.എം ഷഫീർ വർക്കല നിയോജകമണ്ഡലത്തിൽ പ്രചാരണത്തിന് മുന്നോടിയായി റോഡ് ഷോ നടത്തി.യുഡിഎഫ് യോഗത്തിലും പങ്കെടുത്തശേഷം ഉച്ചയോടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നു നിയോജകമണ്ഡലം മുഴുവൻ വരത്തക്കവിധം റോഡ്ഷോ ആരംഭിച്ചു. ഇടവ വഴി മാന്തറ ചുറ്റി കുരയ്ക്കണ്ണി വഴി വർക്കല മൈതാനം, വെട്ടൂർ, പാലച്ചിറ വഴി ചെമ്മരുതി, ഇലകമൺ തുടർന്നു മടവൂർ, പള്ളിക്കൽ, നാവായിക്കുളം വഴി രാത്രിയോടെ റോഡ് ഷോ കല്ലമ്പലത്ത് സമാപിച്ചു. ഇന്നു രാവിലെ 7ന് വർക്കല മൈതാനത്ത് പ്രചരണപരിപാടിക്ക് തുടക്കം കുറിച്ചിരുന്നു.