NewsThen Special
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പത്രിക സമര്‍പ്പണങ്ങള്‍.
ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടുമാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചത്. ഒരു സഹായി മാത്രമാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം പത്രിക സമര്‍പ്പണത്തിനായി ഓഫീസിലെത്തിയത്. പുതുപ്പളളിയില്‍ 12-ാമത് മത്സരത്തിനാണ് ഉമ്മന്‍ചാണ്ടി ഒരുങ്ങുന്നത്.
അതേസമയം, അഞ്ചാം തവണയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരത്തിനായൊരുങ്ങുന്നത്. പ്രവര്‍ത്തകരോടൊപ്പം ഹരിപ്പാട് ബ്ലോക്ക് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല പത്രിക സമര്‍പ്പിച്ചത്.