TRENDINGYouth

പങ്കാളി തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നറിയാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു

പ്രണയത്തില്‍ പങ്കാളിക്ക് ഇണയോട് എത്രത്തോളം സ്‌നേഹമുണ്ടെന്ന് ഒരിക്കലെങ്കിലും ഇരുവരും പരസ്പരം ചിന്തിച്ചിട്ടുണ്ടാവും. പങ്കാളിക്ക് തന്നോടുള്ള പ്രണയം ആത്മാര്‍ത്ഥമായിരിക്കുമോ എന്നുള്ള സംശയം ഉടലെടുക്കുന്ന ഘട്ടങ്ങളിലാണ് ബന്ധങ്ങളില്‍ പലപ്പോഴും ഉരസലുകള്‍ ഉണ്ടായിത്തുടങ്ങുന്നത്. ആത്മാര്‍ത്ഥതയില്ലാതെ കേവലം ബാഹ്യഘടകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള ഇഷ്ടങ്ങള്‍ പലപ്പോഴും പാതി വഴിയില്‍ കൊഴിഞ്ഞ് പോകാറാണ് പതിവ്. ഒരുപക്ഷേ പങ്കാളി തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാന്‍ പറ്റുകയോ അല്ലെങ്കില്‍ പങ്കാളിയുടെ ഇഷ്ടം സത്യമാണോ എന്ന തിരിച്ചറിയാന്‍ പറ്റുകയോ ചെയ്താല്‍ പല ബന്ധങ്ങളും വലിയ തകര്‍ച്ചയിലേക്ക് പോവും മുന്‍പ് അവസാനിപ്പിക്കാന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയുടെ ആത്മാര്‍ത്ഥത മനസിലാക്കാന്‍ അവരുടെ പെരുമാറ്റത്തിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാവും

പങ്കാളിയെപ്പറ്റി അറിയുക എന്നതാണ് ഈ കൂട്ടത്തിലേ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പങ്കാളിക്ക് നിങ്ങളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും അറിയുമോ എന്ന് ശ്രദ്ധിക്കുക. പങ്കാളി വൈകാരികമായി നിങ്ങളോട് അടുപ്പം കാണിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് നിങ്ങളോട് ആത്മാര്‍ത്ഥത ഉണ്ടെന്ന് മനസിലാക്കാം. നിങ്ങള്‍ കരയുമ്പോള്‍ അയാള്‍ക്ക് വേദനിക്കുന്നുണ്ടെങ്കില്‍ ആ ബന്ധത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്നാണ് അര്‍ത്ഥം. നിങ്ങള്‍ക്ക് കരുത്തായി അവരെപ്പോഴും കൂടെ നില്‍ക്കും. ആരെയെങ്കിലും കാണുമ്പോള്‍ മാത്രമുള്ള പ്രകടനമായിരിക്കില്ല അത്. ഏത് സാഹചര്യത്തിലും കൂടെ നില്‍ക്കുന്ന പങ്കാളി ആത്മാര്‍ത്ഥയുള്ള ഇണയാണ്.

എത്ര തിരക്കിലും നിങ്ങള്‍ക്ക് പരിഗണന തരുന്നുണ്ടെങ്കില്‍ പങ്കാളിക്ക് നിങ്ങളോടുള്ള സ്‌നേഹം സത്യമാണ്. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അയാള്‍ മറ്റ് തിരക്കുകളിലേക്ക് മാറി പോവുന്നതായി തോന്നിയാല്‍ ആ ബന്ധത്തിന്റെ ആത്മാര്‍ത്ഥ പരിശോധിക്കേണ്ടിയിരിക്കുന്നു. നിങ്ങളെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തുവാന്‍ പങ്കാളി ആഗ്രഹിക്കുന്നില്ലെങ്കില്‍ ആ ബന്ധത്തില്‍ കള്ളത്തരമുണ്ട്. നിങ്ങളുമായുള്ള ബന്ധം അധികകാലം നിലനില്‍ക്കില്ല എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ് അവര്‍ നിങ്ങളെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മുന്‍പില്‍ പരിചയപ്പെടുത്താത്തത്. ഭാവിയെക്കുറിച്ച് ബോധ്യമുള്ള അതിന് വേണ്ടി പരിശ്രമിക്കുന്ന പങ്കാളിയാണ് നിങ്ങളുടെതെങ്കില്‍ അയാളുടെ സ്‌നേഹം സത്യമാണ്. എന്നാല്‍ ഭാവിയെപ്പറ്റി സംസാരിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്നവരെ ശ്രദ്ധിക്കണം. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ പങ്കാളി നിങ്ങളോട് എത്രമാത്രം ആത്മാര്‍ത്ഥ പുലര്‍ത്തുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker