KeralaNEWS

കള്ളനോട്ടുമായി യുവതിയും സുഹൃത്തും: പിടികൂടിയത് വ്യാപാരി

പൂഴിക്കാട് സ്‌കൂള്‍ ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തില്‍ കള്ളനോട്ട് മാറാനെത്തിയ യുവതിയേയും സുഹൃത്തിനേയും വ്യാപാരിയും നാട്ടുകാരും പിടികൂടി. തഴവ ശാന്താ ഭവനില്‍ ദീപ്തി, സുഹൃത്ത് താഹ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. കടയില്‍ കള്ളനോട്ടുമായെത്തിയ ദീപ്തിയും സുഹൃത്തും കടക്കാരന് നല്‍കുകയായിരുന്നു. നോട്ട് കണ്ട കടക്കാരന് സംശയം തോന്നിയതോടെയാണ് ദീപ്തിയേയും നിയാസിനേയും തടഞ്ഞത്. വ്യാപാരിയോടൊപ്പം നാട്ടുകാരും സഹായത്തിനെത്തി. കേസില്‍ അറസ്റ്റ് ചെയ്ത ദീപ്തിയുടെ വീട്ടില്‍ നിന്നും പ്രിന്റര്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker